ചരിത്രവും പശ്ചാത്തലവും
പൊന്നൻ പൂശാരി മെമ്മോറിയൽ പാരമ്പര്യ വന്ധ്യതാ ചികിത്സാലയം
പൊന്നൻ പൂശാരി മെമ്മോറിയൽ പാരമ്പര്യ വന്ധ്യതാ ചികിത്സാലയം
പൊന്നൻ പൂശാരി മെമ്മോറിയൽ പാരമ്പര്യ വന്ധ്യതാ ചികിത്സാലയം
ഒൻപതു തലമുറകൾക്കു മുൻപ് ഈ കുടുംബത്തിൽ ജീവിച്ചിരുന്ന ‘പൊന്നൻ പൂശാരി’ എന്ന പിതാമഹനിലാണ് ഇവിടുത്തെ ചികിത്സയുടെ ആരംഭം. കുട്ടികളില്ലാതെ വിഷമിച്ചു കഴിഞ്ഞിരുന്ന അദ്ദേഹത്തിന് ഒരു സന്യാസിയിൽ നിന്നാണ് ഈ അത്ഭുത മരുന്നുകളുടെ അറിവു ലഭിച്ചത് എന്നു പറയുന്നു. അത് അദ്ദേഹം സ്വയം പരീക്ഷിക്കുകയും അതുപ്രകാരം അദ്ദേഹത്തിന് സന്താന സൗഭാഗ്യം ലഭിക്കുകയും ചെയ്തുവത്രേ. എന്നാൽ ഈ ദിവ്യമായ അറിവിനെ അദ്ദേഹം തന്നിൽ ഒതുക്കി നിർത്തിയില്ല. അദ്ദേഹം മരുന്നു നിർമ്മിച്ച് സന്താനമില്ലായ്മ അനുഭവിക്കുന്ന ധാരാളം പേർക്ക് കൊടുത്തു. അവർക്ക് ഫലപ്രാപ്തി ഉണ്ടായതുകൊണ്ടാവാം, വന്ധ്യതയുടെ മുറിവുണക്കുന്ന ആ ഔഷധക്കൂട്ട് തലമുറകളിലൂടെ കൈമാറുവാൻ അദ്ദേഹം തീരുമാനിച്ചത്. അങ്ങനെയാണ് തലമുറകൾ കൈമാറി ഈ വൈദ്യം എന്നിലേക്കെത്തിയത്. സ്ഥാപക വൈദ്യനായ ‘പൊന്നൻ പൂശാരി’-യുടെ പേരു തന്നെയാണ് ഈ ചികിത്സാലയത്തിന് നൽകിയിരിക്കുന്നതും.
വന്ധ്യത എന്നത് ഒരു രോഗം എന്നതിനപ്പുറത്ത് ഒരു ‘അവസ്ഥ’യായാണ് കണക്കാക്കേണ്ടത്. പല രോഗങ്ങൾക്കും പ്രത്യേക ലക്ഷണങ്ങൾ പലതുമുണ്ടാകാം. എന്നാൽ വന്ധ്യത എന്ന അവസ്ഥയ്ക്ക് അത്തരം ലക്ഷണങ്ങളോ ബുദ്ധിമുട്ടുകളോ തുലോം കുറവാണ്. ഒരാൾ വിവഹം കഴിച്ചിട്ടില്ലെങ്കിലും അയാൾക്ക് സാധാരണ ജീവിതം നയിക്കുവാൻ യാതൊരു ബുദ്ധിമുട്ടുമില്ല. അയാൾ രോഗിയോ കുറവുള്ള മനുഷ്യനോ അല്ല. എന്നാൽ വിവാഹം കഴിഞ്ഞിട്ടും കുറെക്കാലമായി സന്താനങ്ങൾ ജനിക്കുന്നില്ലാ എങ്കിലാണ് അയാളിൽ നാം കുറവുകൾ കണ്ടെത്തുന്നത്. പുരുഷനെയും സ്ത്രീയെയും മാനസികമായും ശാരീരികമായും തളർത്തുന്ന ഒരു സ്ഥിതിവിശേഷമാണിത്. ഭാര്യക്കും ഭർത്താവിനും തമ്മിൽത്തമ്മിൽ തന്നെ വെറുപ്പു തോന്നിത്തുടങ്ങുന്ന സ്ഥിതിയിലേയ്ക്ക് ചിലപ്പോൾ ചിലരെ അതു തള്ളിയിടുന്നതായി കാണാം. മറ്റു രോഗികളിൽ നിന്നു വ്യത്യസ്തമായി ഏറ്റവും കൂടുതൽ ചൂഷണവിധേയരാകുന്നതും ഇവരാണ്. ഒരു കുട്ടി ഉണ്ടാവുക എന്നത് ഏറ്റവും സന്തോഷം ഉണർത്തുന്ന നിമിഷമാണല്ലോ. മാതാവാകാനും പിതാവാകാനും ആഗ്രഹിക്കാത്തവാരായി ആരാണുള്ളത്? അതിനു വേണ്ടി ചികിത്സയുടെ ഏതറ്റം വരെ പോകാനും അവർ തയ്യാറായിരിക്കും. ഈ ഘട്ടങ്ങളിലാണ് പലപ്പോഴും വഞ്ചിതരാകുന്നത്. അത്രയ്ക്കും വ്യാജവും ചൂഷണാധിഷ്ഠിതവുമായ ഒരു മാഫിയ തന്നെ ഈ അവസ്ഥ മുതലാക്കുവാനായി ഇന്ന് നമ്മുടെ നാട്ടിൽ തഴച്ചു വളർന്നിട്ടുണ്ട്. അത്തരം വലകളിൽ കുടുങ്ങാതെ ശരിയായ ചികിത്സാ രീതി സ്വീകരിക്കുക എന്നതാണ് ഇന്ന് വന്ധ്യതാ രോഗികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
പാലക്കാടു ജില്ലയിലെ ആലത്തൂർ നിന്ന് പഴയന്നൂർക്ക് പോകുന്ന വഴിയിൽ ‘പാടൂർ’ എന്ന ഗ്രാമത്തിലാണ് ഈ ചികിത്സാലയം . ഒൻപതു തലമുറ മുൻപ് ജീവിച്ചിരുന്ന ‘പൊന്നൻ പൂശാരി’ എന്ന വൈദ്യനിൽ നിന്നു തുടങ്ങി നാട്ടു വൈദ്യരത്നം നിഷികാന്ത് പാടൂരിൽ എത്തിനിൽക്കുന്ന വൈദ്യകുല പരമ്പരയുടെ ആസ്ഥാനമാണ് ഈ ചികിത്സാലയം
വന്ധ്യതാ ചികിത്സ രംഗം കച്ചവടത്തിന്റെ പാതയിലൂടെ സഞ്ചരിക്കുകയും രോഗികളെ ചൂഷണം ചെയ്യുന്ന ഈ കാലഘട്ടത്തിൽ പാരമ്പര്യത്തിന്റെ വഴികളിലൂടെ വന്ധ്യതാ ചികിത്സ രംഗത്ത് വേറിട്ട് നിൽക്കുന്ന ടി ചികിത്സാ രീതിക്കും ആയതിന്റെ സാരഥി ശ്രീ .വൈദ്യരത്നം നിഷികാന്ത് പാടൂരിനും നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ലഭ്യമായിട്ടുണ്ട്..
ഒൻപതു തലമുറ മുൻപ് ജീവിച്ചിരുന്ന ‘പൊന്നൻ പൂശാരി’ എന്ന വൈദ്യനിൽ നിന്നു തുടങ്ങി നാട്ടു വൈദ്യരത്നം നിഷികാന്ത് പാടൂരിൽ എത്തിനിൽക്കുന്ന വൈദ്യകുല പരമ്പരയുടെ ആസ്ഥാനമാണത്. തലമുറകളിലൂടെ പകർന്നു കിട്ടിയ ഈ ചികിത്സാ പദ്ധതിയിലൂടെ തനിക്കു ലഭിച്ച അറിവുകളും അനുഭവങ്ങളും പങ്കുവയ്ക്കുകയാണ് ഭിഷഗ്വരനായ നിഷികാന്ത് പാടൂർ.
ശ്രീ നിഷികാന്ത് പാടൂരിന്റെ സഹ ധാർമിണിയും ബിരുദ ധാരിയുമാണ് ശ്രീമതി . ബീന നിഷികാന്ത് .കൺസൽട്ടൻറ് ഫിസിഷ്യൻ (ആയുർവേദം ) ആയി പൊന്നാനി പൂശാരി ചികിത്സാലയത്തിൽ പ്രാക്ടീസ് നടത്തുന്നു. ക്ലിനിക്കിൽ വരുന്നതിനു മുൻപായി ഫോൺ മുഖാന്തിരം ബന്ധപെട്ടു സന്ദര്ശന സമയം ഉറപ്പാക്കുക
ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിലെ പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പാടൂർ ഗ്രാമത്തിലാണ് ഈ ചികിത്സാലയം. റോഡ് മുഖാന്തിരം വരികയാണെങ്കിൽ ആലത്തൂരിൽ നിന്നും പഴയന്നൂർ പോകുന്ന വഴിയിൽ ഏകദേശം 11 കിലോമീറ്റർ ദൂരമുണ്ട് പാടൂർ എന്ന ഈ ചെറിയ ടൗണിലേക്ക് .
റെയിൽ മാർഗം വരികയാണെങ്കിൽ പാലക്കാട് ജംഗ്ഷനിൽ (ഒലവക്കോട്) ഇറങ്ങുക . ടാക്സികളും ഓട്ടോകളും റെയിൽവേ സ്റ്റേഷനിൽ നിന്നും ലഭ്യമാണ്. പാലക്കാട് മുൻപ് വന്നു പരിചയമില്ലാത്തവർ റെയിൽവേ സ്റ്റേഷനിൽ നിന്നും ടാക്സിയോ ഓട്ടോയോ എടുക്കുന്നതാണ് ഉത്തമം .പാലക്കാട് ടൗണിൽ നിന്നും നിരവധി ബസുകൾ ലഭ്യമാണ്. അതിർത്തി സംസ്ഥാനങ്ങളിൽ നിന്നും കാർ മുഖാന്തിരം എളുപ്പം എത്തിച്ചേരാവുന്നതാണ്.
ലാൻഡ് ലൈൻ : +91 049 22237255
മൊബൈൽ : +91 94472 77070