പതിവ് ചോദ്യങ്ങളും ഉത്തരങ്ങളും

FAQ's

ശരിക്കും ഈ ചികിത്സാ ഫലപ്രദമാണോ ?!

ഞങ്ങളുടെ ചികിത്സയിൽ ഫലം കണ്ട ആയിരകണക്കിന് ദമ്പതിമാരെ ഞങ്ങൾക്ക് ചൂണ്ടിക്കാണിക്കാൻ കഴിയും . ഇവരിൽ ഭൂരിപക്ഷം പേരും അലോപ്പതിയും ആയുർവേദവും മറ്റു പല ചികിത്സകളും (ICSI,IUV,FET,IVF etc) പരീക്ഷിച്ചു പരാജയപ്പെട്ടവരാണ് . പത്തു വർഷത്തിലധികം പല ചികിത്സകളും ചെയ്തു പ്രതീക്ഷയുടെ അസ്തമന സമയത്ത് ഇവിടെ എത്തിയവരാണ്, ഞാൻ ചികിത്സിച്ച അധികം പേരും.

വന്ധ്യതാ നിവാരണത്തിനായി ഇവിടെ ചെയ്തുവരുന്ന ചികിത്സ രീതി ഒന്ന് വിവരിക്കാമോ ?

പുരുഷനെയും സ്ത്രീയെയും തുല്യനിലയിൽ കണ്ട് അവർക്ക് രണ്ടു പേർക്കും ഒരുമിച്ച് ചികിത്സ നടത്തുന്ന സമ്പ്രദായം ആണ് ഈ വൈദ്യ സ്ഥാപനത്തിൻറെ പാരമ്പര്യം. നാലുമാസം ആണ് ചികിത്സയുടെ ദൈർഘ്യം. പുരുഷന് ആദ്യത്തെ ഏഴുദിവസം പഥ്യത്തോടെ മരുന്ന് കഴിക്കേണ്ടതുണ്ട്. ഈ ഏഴുദിവസത്തെ മരുന്നിനു ശേഷം പത്താം ദിവസം മുതൽ ഒരു ടീസ്പൂൺ മരുന്ന് പാലും ചേർത്ത് രാത്രി ഭക്ഷണശേഷം കിടക്കാൻ നേരത്ത് കഴിക്കുകയാണ് വേണ്ടത്. ഈ സമയം പുകവലിയും മദ്യപാനവും ഒഴിവാക്കണം. സ്ത്രീക്ക് ആദ്യത്തെ ഏഴു ദിവസത്തേക്ക് ഒരു കഷായവും അതിൽ ചേർത്ത് കഴിക്കുവാനുള്ള മരുന്നും ആണുള്ളത്. 75 എം.എൽ കഷായം എടുത്ത് ചൂടാക്കി അതിൽ 15 എം.എൽ മരുന്ന് ചേർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കണം. വൈകുന്നേരം നാലുമണിയോടെ 15 എം.എൽ മരുന്ന് കഷായം ചേർക്കാതെ കഴിക്കുകയും വേണം. ഏഴുദിവസവും സ്ത്രീ കഠിനമായ പഥ്യം അനുഷ്ഠിക്കണം. അത് ഈ ചികിത്സാ പദ്ധതിയുടെ വിജയത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. ഒൻപതാം ദിവസം മുതൽ ഏഴു ദിവസത്തേക്ക് ഉള്ള മരുന്ന് 15 എം.എൽ വീതം രാവിലെ വെറും വയറ്റിലും രാത്രി കിടക്കാൻ നേരത്തുമാണ് കഴിക്കേണ്ടത്. പിന്നീട് ആർത്തവ സമയത്ത് കഴിക്കാൻ ഉള്ള മരുന്നാണ് ഉള്ളത്. ആർത്തവത്തിന് രണ്ടാംദിനം മുതൽ 4 ദിവസം രാത്രി കിടക്കാൻ നേരത്ത് 15 എം.എൽ വീതം ഈ മരുന്ന് കഴിക്കണം. ഇപ്രകാരം നാലുമാസവും ഈ മരുന്ന് സേവിക്കണം ഇതാണ് ഇവിടുത്തെ ചികിത്സാരീതി.

എന്തൊക്കെ കാര്യങ്ങളാണ് പുരുഷനും സ്ത്രീയും അനുഷ്ഠിക്കേണ്ടത് ?

പുരുഷൻ ആദ്യത്തെ ഏഴ് ദിവസത്തെ മരുന്ന് കഴിക്കുമ്പോൾ രാവിലെയും രാത്രിയും ചൂടുള്ള കഞ്ഞിയാണ് കഴിക്കേണ്ടത്. ഉച്ചയ്ക്ക് ചൂടുള്ള ചോറുണ്ണാം. ചേന, വാഴയ്ക്ക, കൈപ്പക്ക (പാവയ്ക്ക) എന്നിവ കുരുമുളകുപൊടി ചേർത്ത് ഉപ്പേരി ആക്കി (മെഴുക്കുപുരട്ടി) ഉപയോഗിക്കുക. ഉച്ചയ്ക്ക് കുരുമുളക് രസം വച്ച് ചോറ് കഴിക്കാം. ഈ ദിവസങ്ങളിൽ ഉച്ചയ്ക്കുശേഷം കുളിക്കാം. ദിവസം മുതൽ മരുന്നു കഴിക്കുന്ന സമയത്ത് രാത്രിയിലുള്ള ഭക്ഷണത്തിൽ മത്സ്യം, മാംസം ,മോര് എന്നിവ ഉപേക്ഷിക്കണം. ചികിത്സാ സമയത്ത് ലഹരിപദാർത്ഥങ്ങൾ പദാർഥങ്ങളും തീരെ വർജിക്കണം. പഥ്യത്തിന്റെ കാര്യത്തിൽ സ്ത്രീകളാണ് കൂടുതൽ കഠിനമായ നിഷ്ഠകൾ പാലിക്കേണ്ടത്. ആദ്യത്തെ ഏഴു ദിവസവും കുളി തീരെ പാടില്ല. മൂന്നുനേരവും ചൂടുള്ള കഞ്ഞി മാത്രം കഴിക്കാം. ചേന, വാഴയ്ക്ക, മുതിര എന്നിവ ഇന്തുപ്പ് ചേർത്ത് വേവിച്ച് കുരുമുളകുപൊടി ചേർത്ത് കഴിക്കാം. പപ്പടം ചുട്ടു ഉപയോഗിക്കാം. ഈ ഏഴു ദിവസവും പരിപൂർണ്ണ വിശ്രമം ആവശ്യമാണ്. ഈ ഏഴുദിവസവും വയറിളക്കം ഉണ്ടാകുന്നതിനാൽ ബാത്റൂം ആവശ്യങ്ങൾക്ക് ചൂടുള്ള വെള്ളം ഉപയോഗിക്കുക. ചായ, ജീരക വെള്ളം, കഞ്ഞിവെള്ളം എന്നിവ ചൂടോടെ മാത്രം ഉപയോഗിക്കാം. എട്ടാം ദിവസം ഉച്ചയ്ക്ക് കുളിക്കാം. ഈ ദിവസം മരുന്ന് കഴിക്കേണ്ടതില്ല. ഭക്ഷണരീതി മുൻപ് മുൻപ് പറഞ്ഞത് തന്നെ. ഒൻപതാം ദിവസം മരുന്നു കഴിക്കുമ്പോൾ രാവിലെയും വൈകിട്ടും ചൂടുള്ള കഞ്ഞിയും ഉച്ചയ്ക്ക് ചൂടുള്ള ചോറും കഴിക്കാം. മറ്റു ഭക്ഷണം എല്ലാം മുൻപ് പറഞ്ഞതുപോലെ തുടരുക. ആർത്തവ ദിവസങ്ങളിൽ മരുന്നു കഴിക്കുമ്പോൾ ഭക്ഷണരീതി ആദ്യത്തെ ഏഴ് ദിവസത്തെ കണക്ക് തുടരണം. ഈ ദിവസങ്ങളിൽ വൈകുന്നേരം കുളിക്കാവുന്നതാണ്.

ഇന്ന മാസം, പ്രത്യേക മാസങ്ങളിൽ ചികിത്സ തുടങ്ങണം എന്നുണ്ടോ ? ചികിത്സ നിർത്തി വെക്കുവാനും ചില മാസങ്ങൾ ഉണ്ടോ?

ചികിത്സ തുടങ്ങാൻ ഇന്ന മാസം എന്ന കണക്കൊന്നുമില്ല. എന്നാൽ ഏപ്രിൽ-മെയ് മാസങ്ങളിൽ ചികിത്സയ്ക്കായി വരുന്നവരോട് ചൂട് ഒന്ന് കുറഞ്ഞു ചികിത്സ ആരംഭിക്കാം എന്ന് പറയാറുണ്ട്. കാരണം ചികിത്സയുടെ ആദ്യ ഏഴ് ദിവസങ്ങളിൽ സ്ത്രീക്ക് കുളി നിഷിദ്ധമായതിനാൽ കഠിനമായ വേനലും ചികിത്സയുടെ രീതിയും പലർക്കും അത് സ്വീകരിക്കുവാൻ ബുദ്ധിമുട്ട് അനുഭവപ്പെടും. അതു മാത്രമേ പ്രശ്നമുള്ളൂ. ബാക്കി ഏതുസമയത്തും ചികിത്സ ആരംഭിക്കുന്നതിന് യാതൊരുവിധ പ്രായോഗിക ബുദ്ധിമുട്ടുകളും നിലവിലില്ല.

ഏതെങ്കിലും ദിവസം പ്രസ്തുത ഭക്ഷണ ക്രമവും പഥ്യവും പാലിക്കാൻ കഴിയാതെയിരുന്നാൽ കുഴപ്പമുണ്ടോ ?

നിർദേശങ്ങളും ഭക്ഷണ ക്രമങ്ങളും കഴിയുന്നത്ര കൃത്യമായി പാലിക്കുക . പ്രസ്തുത ഭക്ഷണ ക്രമവും പഥ്യവും ഒരു ദിവസം തെറ്റിപോയെങ്കിലും കുഴപ്പമില്ല..അടുത്ത ദിവസം മുതൽ വീണ്ടും ക്രമീകരിച്ചാൽ മതിയാകും

മരുന്നുകൾ കഴിക്കുന്ന സമയത്തു പ്രത്യേക മുൻകരുതലുകൾ എന്തെങ്കിലും എടുക്കേണ്ടതുണ്ടോ ?

പുകവലിയും മദ്യപാനവും നോൺ വെജിറ്റേറിയൻ ഭക്ഷണവും പൂർണമായി ഒഴിവാക്കുക. ചാർട്ടിൽ പറഞ്ഞിട്ടുള്ള ഭക്ഷണ ക്രമവും , പഥ്യവും കൃത്യമായി പാലിക്കുക..ചികിത്സയുടെ വിജയ സാധ്യത നിങ്ങൾ എത്രത്തോളം കൃത്യതയോടെ കാര്യങ്ങൾ പാലിക്കുന്നത് എന്നത് അനുസരിച്ചായിരിക്കും.

ഈ മരുന്നിനു പാർശ്വ ഫലങ്ങൾ എന്തെങ്കിലും ഉണ്ടാകാൻ സാധ്യതയുണ്ടോ?

ഇല്ല..പൂർണമായും പ്രകൃതി ദത്ത മൂലികകൾ ചേർത്ത് തയ്യാറാക്കുന്ന മരുന്നുകൾ ആയതിനാൽ പാർശ്വ ഫലങ്ങൾ ഇല്ല .

ICSI & IVF പോലുള്ള ചികിത്സാ മാർഗം പരീക്ഷിച്ചവർക്കു ടി ചികിത്സാ രീതി ഫല പ്രദമാണോ ?

100% ഗ്യാരണ്ടീ ഒരാൾക്കും ഒരു കാര്യത്തിലും നൽകാൻ കഴിയില്ല. ഇവിടെ ചികിത്സാ തേടുന്നവരിൽ ഭൂരിപക്ഷം പേരും അലോപ്പതിയും ആയുർവേദവും മറ്റു പല ചികിത്സകളും (ICSI,IUV,FET,IVF etc) പരീക്ഷിച്ചു നോക്കിയവരാണധികവും . 60% വിജയം ഞങ്ങളുടെ ചികിത്സയിൽ കണ്ടു വരുന്നു

ഗർഭം ധരിച്ചതിന് ശേഷവും ടി മരുന്നുകൾ തുടരേണ്ട ആവശ്യമുണ്ടോ?

ആവശ്യമില്ല. ഗർഭം ധരിച്ചതിന് ശേഷം നിങ്ങളുടെ ഗൈനക്കോളജിസ്റ്റിന്റെ നിർദേശ പ്രകാരം മരുന്നുകൾ കഴിക്കാവുന്നതാണ്

മരുന്നിന്റെ വില എത്രെയാണ്?

ഞങ്ങൾ മരുന്നിനായി ചെറിയൊരു തുക മാത്രമാണ് ഈടാക്കുന്നത്. ഞങ്ങളുടെ ചികിത്സയിൽ സന്താന ഭാഗ്യം കൈവന്ന സുമനസ്സുകളുടെ സ്നേഹസമ്മാനങ്ങളും സംഭാവനകളും ആണ് ഞങ്ങളുടെ ചികിത്സാലയത്തിന്റെ നടത്തിപ്പിനാവശ്യമായ വരുമാനം കണ്ടെത്തുന്നത് .

മരുന്നുകൾ കൊറിയർ മുഖാന്തിരം ലഭ്യമാക്കുമോ ?

ചികിത്സക്കായി ദമ്പതിമാർ നേരിട്ട് ക്ലിനിക്കിൽ വരണമെന്നഭ്യർത്ഥിക്കുന്നു. ഞങ്ങളെ സന്ദർശിക്കുമ്പോൾ തന്നെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കേൾക്കുകയും , അവ കുറിച്ചെടുക്കുകയും ചെയ്യുന്നത് നല്ലതാണ്. മലയാളം അറിയാത്തവർ ഒരു വിവർത്തകനെ ഉപയോഗിച്ച് ലളിതമായ ഇംഗ്ലീഷ് ഭാഷയിൽ പരമാവധി കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കിയെടുക്കുക . കൂടുതൽ സംശയ നിവാരണത്തിനായി ഫോൺ മുഖാന്തിരം ബന്ധപെടുക

പൊന്നാനി പൂശാരി മെമ്മോറിയൽ വന്ധ്യതാ ചികിത്സാലയം മേൽവിലാസവും കോൺടാക്ട് നമ്പറുകളും വ്യക്തമാക്കാമോ ?

പൊന്നൻ പൂശാരി മെമ്മോറിയൽ വന്ധ്യതാ ചികിത്സാലയം പാടൂർ .പി .ഓ ,ആലത്തൂർ താലൂക്ക് , പാലക്കാട് ജില്ല കേരള 678548

ലാൻഡ് ലൈൻ : +91 049 22237255

മൊബൈൽ : +91 94472 77070

വൈദ്യരത്നം ശ്രീ നിഷികാന്ത് പാടൂരിന്റെ വിഡിയോ അഭിമുഖങ്ങൾ ലഭ്യമാണോ?

വൈദ്യരത്നം ശ്രീ നിഷികാന്ത് പാടൂരിന്റെ ടിവി ചാനൽ അഭിമുഖങ്ങളും വിഡിയോ ഡോക്യൂമെന്ററികളും ഈ വെബ്‌സൈറ്റിലെ വീഡിയോ ഗ്യാലറി പേജിൽ ലഭ്യമാണ്

ക്ലിനിക്കിന്റെ ലൊക്കേഷൻ എവിടെയാണ്?

ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിലെ പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പാടൂർ ഗ്രാമത്തിലാണ് ഈ ചികിത്സാലയം. റോഡ് മുഖാന്തിരം വരികയാണെങ്കിൽ ആലത്തൂരിൽ നിന്നും പഴയന്നൂർ പോകുന്ന വഴിയിൽ ഏകദേശം 11 കിലോമീറ്റർ ദൂരമുണ്ട് പാടൂർ എന്ന ഈ ചെറിയ ടൗണിലേക്ക് .

ക്ലിനിക്കിലേയ്ക്ക് എങ്ങിനെ എത്തി ചേരാം.?

റെയിൽ മാർഗം വരികയാണെങ്കിൽ പാലക്കാട് ജംഗ്ഷനിൽ (ഒലവക്കോട്) ഇറങ്ങുക . ടാക്സികളും ഓട്ടോകളും റെയിൽവേ സ്റ്റേഷനിൽ നിന്നും ലഭ്യമാണ്. പാലക്കാട് മുൻപ് വന്നു പരിചയമില്ലാത്തവർ റെയിൽവേ സ്റ്റേഷനിൽ നിന്നും ടാക്സിയോ ഓട്ടോയോ എടുക്കുന്നതാണ് ഉത്തമം .പാലക്കാട് ടൗണിൽ നിന്നും നിരവധി ബസുകൾ ലഭ്യമാണ്. അതിർത്തി സംസ്ഥാനങ്ങളിൽ നിന്നും കാർ മുഖാന്തിരം എളുപ്പം എത്തിച്ചേരാവുന്നതാണ്.

മറ്റു ലിങ്കുകൾ

നിർദേശങ്ങളും ഭക്ഷണ ക്രമങ്ങളും കൃത്യമായി പാലിക്കുക . ചാർട്ടിൽ പറഞ്ഞത് കൂടാതെ യാതൊന്നും തന്നെ ഭക്ഷണ രീതിയിലും ദിനചര്യ നിയന്ത്രണങ്ങൾ പറഞ്ഞിരിക്കുന്നതിലും ഉൾപെടുത്താൻ പാടുള്ളതല്ല .സംശയ നിവാരണത്തിനായി ഫോണിൽ ബന്ധപെടുക ..